Posts

Image
You are dead while you are sleeping . You don't know what is happening around you and where are you sleeping .Total disconnect with the environment around you .... The house had a long varanda ...Both sides covered with high walls ...While you walk along, you feels to be entering a fort ...While you enter inside the big rooms of loneliness ,the smell of closed room makes you feel the nostalgia for open space ... The rooms give way to further rooms arranged in squares and without much of outside air ... You roam around the fortress of a house  just like a rat in the trap... The rooms are so big that a single light won't lighten the whole room ...So its tiresome struggle to put all the lights on once you are inside the trap....... It was a day of hard work ..And the time for becoming dead sleep become soooo early ... As usual ,the tiresome process of putting all the lights off and checking that the mobile have enough battery etc etc ...When you are alone the whole ...

അവൾ

Image
..അവൾ ....... കറുപ്പിന്റെ ഏഴഴകും അരച്ച് കലക്കി തന്റെ ശരീരത്തിൽ ഇടതടവില്ലാതെ പൂശി, പല്ലിന്റെ വെളുപ്പിന്റെ മുല്ലപ്പൂ അഴക് കാട്ടി എന്നെ വെളുത്ത      അനുരാഗ സ്വപനങ്ങളുടെവിശുദ്ധിയിൽ  നിന്നും  മോചിതനാക്കി. വാക്കുകൾ, പ്രണയം പോലെ തന്നെ കറ കളഞ്ഞ അനുഭവങ്ങൾ ഉണ്ടാക്കാമെന്ന അറിവ് പകർന്നു തന്നവൾ...... എന്റെ എല്ലാ ലീവ് ദിവസങ്ങളും ഓരോ ആവർത്തനങ്ങൾ ആകാൻ ഭാര്യയും മക്കളും കിണഞ്ഞു ശ്രമിക്കമ്പോഴും (അവർ പറയുന്നത് ഞാനാണ് ആവർത്തനങ്ങളുണ്ടാക്കുന്നത് എന്നാണെങ്കിലും), രാവിലെ കയ്യിൽ വരുന്ന ലിസ്റ്റും പിന്നെ അവ സഫലങ്ങളാകാൻ ബാങ്കിന്റെ എടിഎം എന്ന സഹായവും കഴിഞ്ഞാൽ നേരെ പോകുന്നത് അവളുടെ അടുത്തേയ്ക്കാണ്...... വഴിയുടെ ഓരത്ത് കുറേ കൂടകളിൽ വെണ്ടയ്ക്കയും ,വഴുതനങ്ങ യും, ചീരയും പിന്നെ അതു പോലുള്ള കുറേ ഗ്രാമീണ പച്ചില, പച്ചക്കറികൾ വിൽക്കുന്ന അവൾ ...... പണ്ട്, ഓ എൻ വി'പേരറിയാത്തൊരു പെൺകിടാവേ, നിന്റെ നേരറിയുന്നു ഞാൻ പാടുന്നു' എന്നു തുടങ്ങിയ, മനസ്സിൽ വിങ്ങൽ നൽകിയ കവിത കോതമ്പുമണികൾ, ഇവളെ കാണുമ്പോ എനിക്കോർമ്മ വരും.... ഇവളൊരു പെൺകൊടിയല്ല, കറുപ്പിന്റെ ഗ്രാമീണ പീഡനം ഏറ്റുവാങ്ങിയിട്ടും ' നില നിൽക്കുന്ന...

A beggar.

Image
സ്റ്റേഷനിൽ എന്നത്തേയും പോലെ ഇന്നും നല്ല തിരക്ക്... സൂചി കുത്താൻ ഒരിടം കണ്ട് പിടിക്കണം.. എന്റെ ട്രെയിൻ വരാൻ അരമണിക്കൂർ എടുക്കും.. ഒര് ബഞ്ച് കണ്ടെത്തി, അതിനടുത്ത് കാത്തു നിന്നു...ഒരാൾ എണീറ്റപ്പോ ഓടി അതിൽ ഇരുന്നു... ഇനി പേടിക്കാനില്ല.. എത്ര വേണമെങ്കിലും ഇരികാമല്ലോ... കാത്തിരിപ്പിന്റെ മുഷിപ്പ്‌ എന്തായാലും മുംബൈ സ്റ്റേഷനുകളിൽ ഒരിക്കലും തോന്നില്ല... ജനങ്ങളുടെ അനുസ്യൂതമായ പ്രവാഹം..ഓരോ ഇഞ്ചും പിടിച്ചടക്കി.... ട്രെയിൻ നിൽകുന്നതിന്റെ മുൻപേ തന്നെ കയറാനും ഇറങ്ങാനും ഉള്ള അടിപിടികൾ.. ഗണപതി ബപ്പ മോറിയ എന്ന വിളികളോടെ എല്ലാം ദൈവത്തിൽ അർപ്പിച്ച് ഒതുങ്ങിക്കൂടി ചതഞ്ഞരഞ്‌ അലിഞ്ഞുചേര്ന് യാത്ര ചെയ്ത് തിരികെ എത്താൻ കൊതിക്കുന്ന ജനതയുടെ വിശ്വാസം.. മുംബൈ ലോക്കൽ ട്രെയിനിൽ അല്ലെങ്കിലും നമുക്കൊന്നും ചെയ്യാനില്ല..ഒര് പൊതുഒഴുക്കിൽ അലിഞ്ഞുചേർന്ന് പോകുക..അത്രതന്നെ.... ഇടത് വശത്തെ പ്ലാറ്റ്ഫോം നിറയെ ദീർഘദൂരയാത്രക്കാർ ആണ്..പതിവുപോലെ ഏതോ ട്രെയിൻ ഇന്നും വൈകുന്നത് അവരുടെ മുഖത്ത് വായിക്കാം.. ഞാൻ ഇരുന്ന ബെഞ്ചിൽ ഇരുന്ന രണ്ട് സ്ത്രീകൾ എണീറ്റ്‌ പോയി ഞാൻ പേപ്പർ കയ്യിലെടുത്തു.. വായന തുടങ്ങി ചിലപ്പോ പരിസരം മറന്ന് അവിടെ...
തീയറ്റർ ചെന്നപ്പോ തന്നെ ചെറിയ ഒര് നിരാശ ആണ് മനസ്സിൽ വന്നത്.. നല്ല സിനിമ, അതി ഭയങ്കര അഭിനയം ...  കണ്ടില്ലെങ്കിൽ ആർക്കും ജീവിതം തന്നെ നഷ്ടം ആകും എന്നെല്ലാം ആണ് കേട്ടത്... ഇല്ലാത്ത സമയം ഉണ്ടാക്കി തീയറ്റർ എത്തിയത് ആകെ നഷ്ടം ആയിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ തുടർ നഷ്ടങ്ങൾ ഒഴിവാക്കാനാണ്.... ടിക്കറ്റ് എടുത്ത് ഉള്ളിൽ കയറിയപ്പോ തന്നെ അവിടെ അവിടെ ആകെ സീറ്റ് പകുതിപോലും നിറയാത്തത്ര ആളുകൾ മാത്രം... ദേശീയഗാനം വന്നു.... ഞങ്ങൾ എല്ലാരും എണീറ്റ്‌ നിന്നു. ഞാൻ പതിവുപോലെ അത്യാവശ്യം ഉറക്കെ ദേശീയഗാനം ചൊല്ലാൻ തുടങ്ങി. രാഷ്ട്രത്തിൽ എന്ത് നടന്നാലും എത്ര അഴിമതികൾ അഴി ഇല്ലാതെ വിട്ടു പോയാലും ഈ വരികൾ എല്ലാരുടേം ഉള്ളിൽ രാഷ്ട്രസ്നേഹം വളർത്തും. എന്റെയും... ജനഗണമന..... അടുത്തുനിൽകുന്നവർ എന്നെ തുറിച്ചു നോക്കി. ഈ പിള്ളേർക്ക് അല്ലെങ്കിലും ദേശസ്നേഹം കുറവാണ്.... മനസ്സിൽ സമാധാനിച്ചു... ഞാൻ കണ്ണ് കൊണ്ട് പരതാൻ തുടങ്ങി ഒന്ന്, രണ്ടു അല്ല മൂന്നാളുകൾ ഇരിക്കുന്നു.. വല്ലാത്ത അക്ഷമ തോന്നി,  അവരോട്. ഒന്നെണീറ്റ്‌ നിന്നാൽ എന്താ ...പിന്നെ ഞാൻ മൂന്നു പെരുടേം മുഖം കാണാൻ ആകാംക്ഷയോടെ പരതിനോക്കി.... ...

The story of Congo

Image
Bernard Kalume Buleri is from the most mineral rich country of the world The Democratic Republic of Congo And the most poor country of the planet . He born the same year the country got its independence from their enslaver ,the Belgium . The Belgium give them with independence ,but never forgot to keep the country always wrecked with internal strife and  ready for their exploitation .They first aided the killing of  the elected leader of the new born republic , Patrice Lumumba,the son of the soil socialist and fiercely anti colonial Africanist  and hoisted their own blood thirsty  african ,Mobutu Seso Seko. The new president never hide the glee to loot with the help of the high human rights talking Westerners and the Europeans . He allowed the whole lot of white merceneries to loot the country of its minerals and diamonds  with their own private army and took a cut on every thing the country was getting siphoned  off . He pretended to work for t...

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ

Image
ഇതൊരു കേരളത്തിന്റെ ഹിസ്റ്ററി documentation ആണ് പാർട്ടി സഭ സമരങ്ങൾ പാർട്ടിയുടെ പരാജയങ്ങൾ. ക്രിസ്ത്യൻ കുടുംബ വിശേഷങ്ങൾ. അങ്ങനെ ഇടകലർന്ന് ഇടകലർന്ന് കേരളത്തിന്റെ മാറ്റം 60 മുതൽ 80/90 വരെ ഉള്ളവ ഒരു ക്രിസ്‌ത്യൻ കണ്ണിലൂടെ ,തിരുവല്ല യുടെ മനസ്സിലൂടെ കാണുന്ന പുസ്തകം... എല്ലാറ്റിനും മേലെ  കമ്മ്യൂണിസ്റ്റ് ആദർശത്തിൽ വിശ്വസിച്ചവന്റെ (കമ്മൂണിസം സ്നേഹത്തിന്റെ ,ആർദ്രതയുടെ ശാസ്ത്രം ആണെങ്കിലും ഫലത്തിൽ അതൊരു മതം ആയി വരട്ടു ചിന്തകളെ താലോലിക്കുന്ന കാഴ്ച അടുത്തുകണ്ട ആളെന്ന നിലയിൽ) തളർച്ചയുടെ കഥ ആണ് ഇത്... ഒരവിശ്വാസി വിശ്വാസി ആയാൽ അന്ധവിശ്വാസി ആകും എന്ന് ഇതിൽ അരക്കിട്ടുറപ്പിക്കുന്നു വല്ലാത്ത ഉൾക്കാഴ്ചകൾ ചിരി വിതറി അവതരിപ്പിക്കുന്നുണ്ട് . സഭാതർക്കങ്ങൾ പള്ളിപിടിത്തം പാർട്ടിയിലെ പടലപ്പിണക്കങ്ങൾ പുറത്താക്കൽ ഗാർഹിക സ്ത്രീപീഡനം വിമോചനദൈവശാസ്ത്രം സമരവും സമരവും പിന്നെ ഭരണവും സമരമില്ലായ്മയും. കൗമാര പ്രണയങ്ങൾ അങ്ങനെ അങ്ങനെ ഒരുപാട്.... ആത്മവീര്യങ്ങളിൽ നിന്നും ആത്മസംശയങ്ങളിലേക്ക് ഉള്ള യാത്രയായി  ജീവിതങ്ങൾ .....

Sevens football team

Image
നാട്ടിലെല്ലാം സെവൻസ് ഫുട്ബോൾ ലഹരി ... അപ്പൊ ഞങ്ങൾ മാത്രം അതില്ലാതെ നടന്നാ  ആർക്കാ  അതിന്റെ  ചേതം ? മോശം ? ഞങ്ങക്കന്നെ .... അപ്പൊ അങ്ങിനെ പോയ പറ്റില്ല . ഒന്ന്  ശ്രമിക്കാം .... ആശാനെന്ന കുമാരൻ ,മണ്ണാം പണികഴിഞ്ഞെത്തി അധ്യക്ഷനായി .. അന്നത്തെ ചീട്ടുകളി ഗംഭീരം . പാറപുറത്തെ  ഇളം  ചൂടിൽ ,തെളിവേറിയ ആകാശത്തിന് കീഴെ ഞങ്ങൾ ആശയം വച്ചു ... ഞങ്ങളിൽ കാരണവനായ കുമാരനാശാൻ എന്നത്തേയും പോലെ പിന്താങ്ങി ഇളകി ചിരിച്ചു ആകാശം നക്ഷത്രങ്ങളെ ഇളക്കി വിട്ടു . രാവില് , കാറ്റിൽ മരങ്ങളുടെ നൃത്തം ... മരനൃത്തം കുട്ടികൾക്കായി സ്വപ്നലോകം നൽകാൻ .... ഞങ്ങളുടെ സ്വപ്നം , ഞങ്ങളിൽ കാരണവനായ ആശാൻ ഞങ്ങളുടെ ഇളം തെറ്റുകളെ തള്ളാതെ  ചിരിച്ചാൽ ഞങ്ങൾക്ക് ധൈര്യമായി .. എന്നത്തേയും പോലെ ഞങ്ങളിലെ out of the box ചിന്തകൻ അനി ആണ് .. അവനും ഒരു അനിൽ കുമാർ ,ഹരി,ഉണ്ണിക്കുട്ടൻ . ഞങ്ങൾ എപ്പോഴും ഒപ്പം നടക്കും .തോരാതെ പറയും,എന്തു പറഞ്ഞാലും അനി  വലിയ ശബ്ദത്തിൽ ചിരിക്കും . തല ,കൈയ്യ്  എല്ലാമിളക്കി ,ചിരിച്ചു സുന്ദരാനാവും ... ഒടുക്കത്തെ  ശുഭാപ്തി  വിശ്വാസകാരനാണ് ഡാ ,നമുക്കും വേണം...