മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ

ഇതൊരു കേരളത്തിന്റെ ഹിസ്റ്ററി documentation ആണ്

പാർട്ടി
സഭ
സമരങ്ങൾ
പാർട്ടിയുടെ പരാജയങ്ങൾ.
ക്രിസ്ത്യൻ കുടുംബ വിശേഷങ്ങൾ.

അങ്ങനെ ഇടകലർന്ന് ഇടകലർന്ന് കേരളത്തിന്റെ മാറ്റം 60 മുതൽ 80/90 വരെ ഉള്ളവ ഒരു ക്രിസ്‌ത്യൻ കണ്ണിലൂടെ ,തിരുവല്ല യുടെ മനസ്സിലൂടെ കാണുന്ന പുസ്തകം...

എല്ലാറ്റിനും മേലെ  കമ്മ്യൂണിസ്റ്റ് ആദർശത്തിൽ വിശ്വസിച്ചവന്റെ (കമ്മൂണിസം സ്നേഹത്തിന്റെ ,ആർദ്രതയുടെ ശാസ്ത്രം ആണെങ്കിലും ഫലത്തിൽ അതൊരു മതം ആയി വരട്ടു ചിന്തകളെ താലോലിക്കുന്ന കാഴ്ച അടുത്തുകണ്ട ആളെന്ന നിലയിൽ) തളർച്ചയുടെ കഥ ആണ് ഇത്...

ഒരവിശ്വാസി വിശ്വാസി ആയാൽ അന്ധവിശ്വാസി ആകും എന്ന് ഇതിൽ അരക്കിട്ടുറപ്പിക്കുന്നു

വല്ലാത്ത ഉൾക്കാഴ്ചകൾ ചിരി വിതറി അവതരിപ്പിക്കുന്നുണ്ട് .

സഭാതർക്കങ്ങൾ
പള്ളിപിടിത്തം
പാർട്ടിയിലെ പടലപ്പിണക്കങ്ങൾ
പുറത്താക്കൽ
ഗാർഹിക സ്ത്രീപീഡനം
വിമോചനദൈവശാസ്ത്രം
സമരവും സമരവും
പിന്നെ ഭരണവും സമരമില്ലായ്മയും.
കൗമാര പ്രണയങ്ങൾ

അങ്ങനെ അങ്ങനെ ഒരുപാട്....

ആത്മവീര്യങ്ങളിൽ നിന്നും ആത്മസംശയങ്ങളിലേക്ക് ഉള്ള യാത്രയായി  ജീവിതങ്ങൾ .....

Comments

Popular posts from this blog

MOITHU

A beggar.