A beggar.
സ്റ്റേഷനിൽ എന്നത്തേയും പോലെ ഇന്നും നല്ല തിരക്ക്... സൂചി കുത്താൻ ഒരിടം കണ്ട് പിടിക്കണം..
എന്റെ ട്രെയിൻ വരാൻ അരമണിക്കൂർ എടുക്കും..
ഒര് ബഞ്ച് കണ്ടെത്തി, അതിനടുത്ത് കാത്തു നിന്നു...ഒരാൾ എണീറ്റപ്പോ ഓടി അതിൽ ഇരുന്നു... ഇനി പേടിക്കാനില്ല.. എത്ര വേണമെങ്കിലും ഇരികാമല്ലോ...
കാത്തിരിപ്പിന്റെ മുഷിപ്പ് എന്തായാലും മുംബൈ സ്റ്റേഷനുകളിൽ ഒരിക്കലും തോന്നില്ല...
ജനങ്ങളുടെ അനുസ്യൂതമായ പ്രവാഹം..ഓരോ ഇഞ്ചും പിടിച്ചടക്കി....
ട്രെയിൻ നിൽകുന്നതിന്റെ മുൻപേ തന്നെ കയറാനും ഇറങ്ങാനും ഉള്ള അടിപിടികൾ..
ഗണപതി ബപ്പ മോറിയ എന്ന വിളികളോടെ എല്ലാം ദൈവത്തിൽ അർപ്പിച്ച് ഒതുങ്ങിക്കൂടി ചതഞ്ഞരഞ് അലിഞ്ഞുചേര്ന് യാത്ര ചെയ്ത് തിരികെ എത്താൻ കൊതിക്കുന്ന ജനതയുടെ വിശ്വാസം..
മുംബൈ ലോക്കൽ ട്രെയിനിൽ അല്ലെങ്കിലും നമുക്കൊന്നും ചെയ്യാനില്ല..ഒര് പൊതുഒഴുക്കിൽ അലിഞ്ഞുചേർന്ന് പോകുക..അത്രതന്നെ....
ഇടത് വശത്തെ പ്ലാറ്റ്ഫോം നിറയെ ദീർഘദൂരയാത്രക്കാർ ആണ്..പതിവുപോലെ ഏതോ ട്രെയിൻ ഇന്നും വൈകുന്നത് അവരുടെ മുഖത്ത് വായിക്കാം..
ഞാൻ ഇരുന്ന ബെഞ്ചിൽ ഇരുന്ന രണ്ട് സ്ത്രീകൾ എണീറ്റ് പോയി
ഞാൻ പേപ്പർ കയ്യിലെടുത്തു.. വായന തുടങ്ങി ചിലപ്പോ പരിസരം മറന്ന് അവിടെ തന്നെ എല്ലാം മറന്നിരിക്കാൻ സാധ്യത ഉള്ളതിനാൽ അലിയാത്ത വാർത്തകൾ മാത്രം വായിക്കാൻ തുടങ്ങി...
എന്റെ മുൻപിൽ മുഷിഞ്ഞ വസ്ത്രത്തിൽ ഒരാൾ ഇളകുന്നു..
പല്ല് പുറത്തേക്ക് കാണിച്ചു ചിരിക്കാതെയും പകുതി ദയനീയതയുടെയും കൂടെ അവൻ....
ഞാൻ അവനെ നോക്കി.
ഒറ്റനോട്ടത്തിൽ തന്നെ എനിക്കൊരു പേടി തോന്നി..
എന്താ നിൽക്കണേ എന്നറിയാൻ എന്തെങ്കിലും ചോദികണമുൻപേ തന്നെ എന്റെ അടുത്തിരുന്ന ആൾ നല്ല കനത്ത ശബ്ദത്തിൽ പറഞ്ഞു..
എന്റെ കയ്യിൽ നൂറ്(ചുണ്ണാമ്പ്) ഇല്ലെന്ന് പറഞ്ഞില്ലേ.....
അവൻ അവിടെ തന്നെ നിന്നു..
മുന്നിലേക്ക് നീട്ടിയിരുന്ന കൈ പകുതി പിൻവലിച്ചു..
എന്റെ കണ്ണ് അവന്റെ കണ്ണുമായി ഉടക്കി.ഞാൻ കണ്ണ് പിൻവലിച്ചു.അവൻ ഇളക്കമില്ലാതെ അങ്ങനെ തന്നെ അദ്ദേഹത്തിന്റെ മുൻപേ നിന്നു...
ഒര് ഇരുപതോളം പ്രായമുള്ള പയ്യൻ..
ആകെ ചെളിനിറഞ്ഞ കൈയും ശരീരവും ഷർട്ടും..
മുറി പാന്റ്...
നല്ല നീളത്തിൽ ഉള്ള നഖം..
ചെളി നിറയാത്ത ആകെ ഉള്ള അവയവം കണ്ണ് മാത്രം..
അതിൽ ദയനീയതയും ക്രൂരതയും മാറിമാറി വന്ന് കൊണ്ടിരിക്കുന്നത് പോലെ എനിക് തോന്നി..
ഒര് പേടി മനസ്സിനെ വല്ലാതെ ഉലച്ചു.. ഇവിടെ നിന്ന് എവിടെ എങ്കിലും പോണോ.. അടുത്തെങ്ങും വല്ല വടിയും ഉണ്ടൊ...അതെടുത്ത് ഒരടി അവൻ തന്നാലോ... അഥവാ കൈ കൊണ്ട് അയാളെ ആക്രമിക്കുമോ..അദ്ദേഹത്തിന്റെ അതോ എന്റേയോ കഴുത്തിൽ വിരൽ അമർത്തിയാലോ.....
ഞാൻ അവനെ ശ്രദ്ധിക്കാത്ത രീതിയിൽ ഇരുന്ന് പേപ്പറിൽ നോക്കി അവനെ ശ്രദ്ധിക്കാൻ തുടങ്ങി....
കുറച്ചു നേരം കൈ നീട്ടി അവൻ നടന്ന് മറഞ്ഞു..
ഞാൻ അടുത്തിരുന്ന ആളോട് ചോദിച്ചു..
എന്തേ അവൻ ചുണ്ണാമ്പ് ചോദിക്കാൻ...?
അറിയില്ല..എവിടെ നിന്ന് വന്നെന്ന്...എന്നെ തൊട്ട് ചുണ്ണാമ്പ് ചോദിച്ചു... വല്ല മയക്ക് മരുന്ന് അടിമയും ആവും...വീട്ടിൽ നിന്നും ഓടിപൊന്നതാവും...
ഇപ്പോ ചുണ്ണാമ്പിൽ എത്തി നിൽക്കുന്നു.....
ഹാവൂ... എന്തായാലും അവൻ പോയല്ലോ... ആരോ ആകട്ടെ...
ഞാൻ മനസ്സിലേക് ഊളി ഇടാതെ എണീറ്റ് നടന്നു....
അവൻ നടന്നതിന്റെ എതിർ ദിശയിലേക്ക്........

Comments
Post a Comment