Sevens football team
നാട്ടിലെല്ലാം സെവൻസ് ഫുട്ബോൾ ലഹരി ...
അപ്പൊ ഞങ്ങൾ മാത്രം അതില്ലാതെ നടന്നാ ആർക്കാ അതിന്റെ ചേതം ? മോശം ?
ഞങ്ങക്കന്നെ ....
അപ്പൊ അങ്ങിനെ പോയ പറ്റില്ല .
ഒന്ന് ശ്രമിക്കാം ....
ആശാനെന്ന കുമാരൻ ,മണ്ണാം പണികഴിഞ്ഞെത്തി അധ്യക്ഷനായി ..
അന്നത്തെ ചീട്ടുകളി ഗംഭീരം .
പാറപുറത്തെ ഇളം ചൂടിൽ ,തെളിവേറിയ ആകാശത്തിന് കീഴെ ഞങ്ങൾ ആശയം വച്ചു ...
ഞങ്ങളിൽ കാരണവനായ കുമാരനാശാൻ എന്നത്തേയും പോലെ പിന്താങ്ങി ഇളകി ചിരിച്ചു
ആകാശം നക്ഷത്രങ്ങളെ ഇളക്കി വിട്ടു .
രാവില് , കാറ്റിൽ മരങ്ങളുടെ നൃത്തം ...
മരനൃത്തം കുട്ടികൾക്കായി സ്വപ്നലോകം നൽകാൻ ....
ഞങ്ങളുടെ സ്വപ്നം , ഞങ്ങളിൽ കാരണവനായ ആശാൻ ഞങ്ങളുടെ ഇളം തെറ്റുകളെ തള്ളാതെ ചിരിച്ചാൽ ഞങ്ങൾക്ക് ധൈര്യമായി ..
എന്നത്തേയും പോലെ ഞങ്ങളിലെ out of the box ചിന്തകൻ അനി ആണ് ..
അവനും ഒരു അനിൽ കുമാർ ,ഹരി,ഉണ്ണിക്കുട്ടൻ .
ഞങ്ങൾ എപ്പോഴും ഒപ്പം നടക്കും .തോരാതെ പറയും,എന്തു പറഞ്ഞാലും അനി വലിയ ശബ്ദത്തിൽ ചിരിക്കും . തല ,കൈയ്യ് എല്ലാമിളക്കി ,ചിരിച്ചു സുന്ദരാനാവും ...
ഒടുക്കത്തെ ശുഭാപ്തി വിശ്വാസകാരനാണ്
ഡാ ,നമുക്കും വേണം ഒരു ക്ലബ് ....
അനി ,അതിനുള്ള പൈസ .....
ഞാൻ കണക്കപിള്ള ,ബാലൻസ് ചെയ്യുന്നവൻ.
എല്ലാര്ക്കും ഉണ്ടടാ ക്ലബ് ,ഒരു പാട് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നു ...നമുക്കും കപ്പ് കിട്ടും,കിട്ടണം ...എല്ലാരും നമ്മളെ സമ്മതിക്കും .....
അനി ലഹള കൂട്ടി .
ഹരി പറയാൻ തുടങ്ങി ,
ശരിയാ ,നമുക്കും വേണം കപ്പ് ...
ഉണ്ണിക്കുട്ടൻ പറയില്ല ,പക്ഷെ നന്നായി കളിക്കും
കപ്പെന്നു പറഞ്ഞപ്പോ ഞങ്ങടെ ,എൻറെയും മനസ്സിൽ ലഡ്ഡു പൊട്ടി ..പൊട്ടിയ ലഡ്ഡു പല വർണചിത്രങ്ങൾ അങ്ങകലെ ആകാശത്തിട്ടപ്പോൾ ഞങ്ങൾ സംഭവം ഞങ്ങടെ രാത്രി സദസ്സിനെ അറിയിപ്പിക്കാൻ തീരുമാനിച്ചു .
ആദ്യം കുറച്ചു ഫുട്ബോൾ കളി വയലിൽ ,
പിന്നെ ചീട്ടുകളി പാറപ്പുറത്തു .
ശേഷം കുളി പൊതു കുളത്തിൽ ,
പിന്നെ ഒരു ഒന്പതിനോടടുത് വീട്ടിലെത്താം എല്ലാര്ക്കും ...
ശരി ,ശരി നമുക്ക് ഏഴാളാകുമോ എന്ന് നോക്കാം ...
നിർദ്ദേശം ഗംഗാധരന്റെ ..
അവൻ അങ്ങിനെയാ .
എല്ലാറ്റിനും ശ്രദ്ധിക്കും ,നടക്കുന്ന കാര്യം മാത്രം സമ്മതിക്കും
അപ്പൊ എണ്ണം നോകാം
ഒന്ന് അനി ,ചിരിക്കുന്നവൻ
രണ്ട് ഹരി ഗോൾ കീപ്പർ (ആൾറെഡി പ്രഫഷണൽ ,ഇവനെ ചില അടുത്തുള്ള ക്ളബ്ബുകൾ കൊണ്ട് പോകാറുണ്ട് ,അവരെ ജയിപ്പിക്കാൻ .വിശ്വസ്തൻ .ഞങ്ങളും അവന്റൊപ്പം പോയി സെവൻസ് ഫുട്ബോൾ നിലവാരം അറിയാറുണ്ട് )
മൂന്ന് ഉണ്ണിക്കുട്ടൻ ,ഡിഫെൻസ് ഫോർവേഡ് എല്ലാം പറ്റും
നാല് ഗംഗാധരൻ ,ഫോർവേഡ് ,നല്ല സ്പീഡ്
അഞ്ച് മാന , ഡിഫെൻസ് നല്ല ആരോഗ്യം
ആറ് രാമകൃഷ്ണൻ ,അവനും സ്പീഡും പാസും വഴങ്ങും
ഏഴ് വാസു ,ഞങ്ങടെ ക്രിസ്ത്യാനോ റൊണാൾഡോ ,നല്ല അണ്ടി പാസ്സ് (ഇതിനെ പിന്നീട് ഡ്രിബിബ്ളിങ് എന്ന് പറയാൻ തുടങ്ങി . ബോൾ കാലിൽ കിട്ടിയാൽ തളരുന്നവരെ വിട്ടു കൊടുക്കില്ല ,ഗോൾ അടിക്കാൻ ചിലപ്പോ മറക്കും എന്ന് മാത്രം ...)
അപ്പൊ ഇനി എന്റെ ഊഴം
ഞാൻ എട്ടാമൻ .
കോച്ച് .
വാസുവിനെ ഗോൾ അടിക്കാൻ ഒര്മിപികേണ്ട രണ്ടാമൻ.
ഒന്നാമൻ ആദ്യ അനി ,ഇടവേളയ്ക്കു ഗ്ലുകോസ് ,വെള്ളം ഇവ നൽകേണ്ടവൻ ,പിന്നെ കപ്പു കിട്ടിയാൽ കയ്യടികേണ്ടവൻ ,ഭാഗ്യം ഷൂ പിടിക്കണ്ട ,shoe എല്ലാം ഒരു മുതലിത്ത കാഴ്ചപ്പാടാണല്ലോ നാട്ടില് ...
പിന്നെ
ആരെങ്കിലും എന്തെങ്കിലും കാരണവശാൽ വന്നില്ലെങ്കിൽ ഒരു വലിയ ചുമതല എനിക്കുണ്ട്
ഗോൾ കീപ്പർ ...
അപ്പോ ഹരി ഫോർവേഡ് ആകും
ഗ്രൗണ്ടിൽ ഒരു വരി ഓടിയാൽ ഞാൻ തളരും ,അപ്പോ നിന്ന് ചെയ്യാവുന്ന ഒരേ ഒരു പണി ഗോൾ കീപ്പർ അല്ലെ
ആ പണി ഞാൻ ഏറ്റെടുത്തു
അപ്പോ ഞാൻ റിസർവ് ഗോൾകീപ്പർ കം കോച്ച് കം സപ്പോർട്ടർ .
ശരി ടീം ആയി
ഇനി പേര് വേണ്ടേ ?
ഒരു ഒന്നൊന്നര ചോദ്യം
അനി വീണ്ടും ഔട്ട് ഓഫ് ദി ബോക്സ്
"ബിഗ് സെവൻ "
എല്ലാരും ഉറക്കെ ചിരിച്ചു ,തലയും കാലും ഇളക്കി ശബ്ദമുണ്ടാക്കി സമ്മതിച്ചു.
രാത്രി മരങ്ങൾ വീണ്ടും കയ്യടിച്ചു ,ആകാശം നക്ഷത്രങ്ങളെ മഞ്ഞയിട്ടു പ്രകാശിപ്പിച്ചു ...
അങ്ങനെ ഞങ്ങൾക്കും ഒരു ക്ലബ്ബിന്റെ ചുമതല ആയി
ഇനി ധൈര്യമായിട്ടു കളിക്കാം, ഒരു ലക്ഷ്യമായല്ലോ .
ജീവിതത്തിൽ വിജയിക്കാൻ ഒരു ലക്‌ഷ്യം വേണമല്ലോ
കയ്യിൽ വന്നു ചേരാൻ പോകുന്ന കപ്പുകളെ പറ്റി മാത്രം പറഞ്ഞു ഞങ്ങൾ അന്ന് കുളിച്ചു പിരിഞ്ഞു .
രാത്രി വീട്ടിലെത്താൻ കുറെ വൈകിയതിനാൽ അമ്മ പറഞ്ഞ ചീത്തയെല്ലാം രാത്രിയുടെ കറുപ്പിൽ തലയ്ക്കു മുകളിലൂടെ പറന്ന് പോയി ..
ചീത്ത കേട്ടാലെന്താ ,...
കിട്ടാൻ പോകുന്നത് കപ്പുകളല്ലേ ....

Comments
Post a Comment