തീയറ്റർ ചെന്നപ്പോ തന്നെ ചെറിയ ഒര് നിരാശ ആണ് മനസ്സിൽ വന്നത്..

നല്ല സിനിമ, അതി ഭയങ്കര അഭിനയം ...
 കണ്ടില്ലെങ്കിൽ ആർക്കും ജീവിതം തന്നെ നഷ്ടം ആകും എന്നെല്ലാം ആണ് കേട്ടത്...

ഇല്ലാത്ത സമയം ഉണ്ടാക്കി തീയറ്റർ എത്തിയത് ആകെ നഷ്ടം ആയിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ തുടർ നഷ്ടങ്ങൾ ഒഴിവാക്കാനാണ്....

ടിക്കറ്റ് എടുത്ത് ഉള്ളിൽ കയറിയപ്പോ തന്നെ അവിടെ അവിടെ ആകെ സീറ്റ് പകുതിപോലും നിറയാത്തത്ര ആളുകൾ മാത്രം...

ദേശീയഗാനം വന്നു....

ഞങ്ങൾ എല്ലാരും എണീറ്റ്‌ നിന്നു.

ഞാൻ പതിവുപോലെ അത്യാവശ്യം ഉറക്കെ ദേശീയഗാനം ചൊല്ലാൻ തുടങ്ങി.

രാഷ്ട്രത്തിൽ എന്ത് നടന്നാലും എത്ര അഴിമതികൾ അഴി ഇല്ലാതെ വിട്ടു പോയാലും ഈ വരികൾ എല്ലാരുടേം ഉള്ളിൽ രാഷ്ട്രസ്നേഹം വളർത്തും.
എന്റെയും...

ജനഗണമന.....

അടുത്തുനിൽകുന്നവർ എന്നെ തുറിച്ചു നോക്കി.

ഈ പിള്ളേർക്ക് അല്ലെങ്കിലും ദേശസ്നേഹം കുറവാണ്....
മനസ്സിൽ സമാധാനിച്ചു...

ഞാൻ കണ്ണ് കൊണ്ട് പരതാൻ തുടങ്ങി

ഒന്ന്, രണ്ടു അല്ല മൂന്നാളുകൾ ഇരിക്കുന്നു..

വല്ലാത്ത അക്ഷമ തോന്നി,
 അവരോട്.

ഒന്നെണീറ്റ്‌ നിന്നാൽ എന്താ ...പിന്നെ ഞാൻ മൂന്നു പെരുടേം മുഖം കാണാൻ ആകാംക്ഷയോടെ പരതിനോക്കി....

അവർ....

ആണെന്ന് ഉറപ്പിക്കാവുന്ന ഒന്നും കണ്ടില്ല.
സത്യം.
ദേശീയഗാനത്തിന്റെ സമയത്ത് തീയറ്റർ ലൈറ്റ് ഓഫാക്കരുത്..
ഒര് PIL കൊടുക്കാൻ വകുപ്പുണ്ട്....

മനസ്സ് വീണ്ടും വീണ്ടും ചോദ്യം തേട്ടി...

എന്തുകൊണ്ട്?....
 അവർ....

പടം തുടങ്ങി .
ഇടക്കിടക്ക് ഞാൻ അവരെ തന്നെ നോക്കി.
എന്താണവർ ചെയ്യുന്നത്..

എന്തെങ്കിലും പ്രശ്‌നങ്ങൾ ഒപ്പിക്കുമോ...
അതോ ഞളിഞ്ഞിരികയാണോ...

ഇടവേളക്കു ഞാൻ അവരെ തന്നേ നോക്കി..

ഇവർ ആരാവും...

എല്ലാരും  പറയണ പോലെ ഇവർ ആദ്യം ദേശീയഗാനം ചൊല്ലാതാവും..
പിന്നെ .....

സെക്കന്റ് പാർട് തുടങ്ങിയപ്പോ അവരെ നോക്കി..
പഴയ സീറ്റിൽ തന്നെ ഇരിക്കുന്നില്ലേ...

പടം കഴിഞ്ഞപ്പോ എനിക് അവരുടെ മുഖം കാണണം...
അവരുടെ പിന്നാലെ ഓടിയാലോ...
എവിടെയാ അവരുടെ വീടെന്ന് കണ്ട്‌ പിടിച്ചാലോ...
നാളെ ചിലപ്പോ.......

തിരികെ ബൈക്കിൽ പോരുമ്പോ nephew കളോട് ചോദിച്ചു.

നിങ്ങൾ ശ്രദ്ധിച്ചോ ,മൂന്നുപേരെ..ദേശീയഗാനം....

രണ്ടാഴ്ച മുൻപേ മറ്റൊരു തീയേറ്ററിൽ അടി ഉണ്ടായത്രെ ..
ഇതേ കാരണത്തിന്..

ഞാൻ അവരോടു പറഞ്ഞു.
ഇതാണ് നമ്മുടെ പരാജയം..

ദേശീയഗാനം എന്ന ഇമോഷനിൽ നമ്മൾ തിയറി പറയും..
രാഷ്ട്രം ഉണ്ടെങ്കി അതിന്റെ സിംബൽ ആയി ദേശീയഗാനം ഉണ്ടാവും.
എന്തിനാ പാടുന്നെ എന്നെല്ലാം ..

അപ്പോ സ്വാതന്ത്ര്യസമരത്തിന് ജയിലിൽ കിടക്കാതിരിക്കാൻ മാപ്പെഴുതിയ ആളുകളെ ആരാധിക്കുന്നവർ വരെ ദേശീയക്കാർ ആവും.

അപ്പൊ നമ്മൾ ആർക്കും മനസ്സിലാകാത്ത സിദ്ധാന്തങ്ങൾ പറയും..
ആരും വായിക്കില്ല അതു.ആരും കേൾക്കുകയും ഇല്ല...

നമ്മൾ അവരെ തോല്പിക്കേണ്ടത് സിദ്ധാന്തങ്ങളെ മറ ആക്കി അല്ല..

അവരെക്കാൾ നന്നായി ദേശീയഗാനം ചൊല്ലിയാണ്.. കാരണം ഈ രാജ്യം സ്വാതന്ത്ര്യസമരത്തിൽ ആയിരുന്നപ്പോ എന്റെയും നിന്റെയും പഴയ തലമുറ ആണ് ജയിലിൽ കിടന്നത്.
അവർ ദേശീയഗാനം പാടിയിരുന്നു..
നമ്മളെക്കാൾ നന്നായി...

വീട്ടിൽ എത്തി.
അളിയനോട് പറഞ്ഞു

. മൂന്നാളുകൾ..

ഡാ... ഇനി ദേശീയഗാനതിന് എഴുനെല്കണത് must അല്ല എന്ന് വിധി ഉണ്ടല്ലോ..

ഞാൻ മിണ്ടാതിരുന്നു..

ആ മൂന്നാളുകൾ താടി ഉള്ളവർ ആയിരുന്നോ?

(This narration is highly influenced by the movie , mumbai meri jaan )

Comments

Popular posts from this blog

MOITHU

A beggar.