അവൾ
..അവൾ ....... കറുപ്പിന്റെ ഏഴഴകും അരച്ച് കലക്കി തന്റെ ശരീരത്തിൽ ഇടതടവില്ലാതെ പൂശി, പല്ലിന്റെ വെളുപ്പിന്റെ മുല്ലപ്പൂ അഴക് കാട്ടി എന്നെ വെളുത്ത അനുരാഗ സ്വപനങ്ങളുടെവിശുദ്ധിയിൽ നിന്നും മോചിതനാക്കി. വാക്കുകൾ, പ്രണയം പോലെ തന്നെ കറ കളഞ്ഞ അനുഭവങ്ങൾ ഉണ്ടാക്കാമെന്ന അറിവ് പകർന്നു തന്നവൾ...... എന്റെ എല്ലാ ലീവ് ദിവസങ്ങളും ഓരോ ആവർത്തനങ്ങൾ ആകാൻ ഭാര്യയും മക്കളും കിണഞ്ഞു ശ്രമിക്കമ്പോഴും (അവർ പറയുന്നത് ഞാനാണ് ആവർത്തനങ്ങളുണ്ടാക്കുന്നത് എന്നാണെങ്കിലും), രാവിലെ കയ്യിൽ വരുന്ന ലിസ്റ്റും പിന്നെ അവ സഫലങ്ങളാകാൻ ബാങ്കിന്റെ എടിഎം എന്ന സഹായവും കഴിഞ്ഞാൽ നേരെ പോകുന്നത് അവളുടെ അടുത്തേയ്ക്കാണ്...... വഴിയുടെ ഓരത്ത് കുറേ കൂടകളിൽ വെണ്ടയ്ക്കയും ,വഴുതനങ്ങ യും, ചീരയും പിന്നെ അതു പോലുള്ള കുറേ ഗ്രാമീണ പച്ചില, പച്ചക്കറികൾ വിൽക്കുന്ന അവൾ ...... പണ്ട്, ഓ എൻ വി'പേരറിയാത്തൊരു പെൺകിടാവേ, നിന്റെ നേരറിയുന്നു ഞാൻ പാടുന്നു' എന്നു തുടങ്ങിയ, മനസ്സിൽ വിങ്ങൽ നൽകിയ കവിത കോതമ്പുമണികൾ, ഇവളെ കാണുമ്പോ എനിക്കോർമ്മ വരും.... ഇവളൊരു പെൺകൊടിയല്ല, കറുപ്പിന്റെ ഗ്രാമീണ പീഡനം ഏറ്റുവാങ്ങിയിട്ടും ' നില നിൽക്കുന്ന...