ഒരു വള്ളുവനാടൻ ജീപ്പ് യാത്ര
ഒരു പുസ്തകം വായിക്കാൻ ശ്രമിക്കുക ആണ്.. കെ ആർ വിശ്വനാഥന്റെ ദേശത്തിന്റെ ജാതകം.. ഒരു മൂന്നു നാല് പേജിൽ മുന്നോട്ട് പോകുന്നില്ല .. ആദ്യപേജിൽ തന്നെ ഒരു ജീപ്പ് യാത്രയാണ് വിവരണം.. കുണ്ടും കുന്നും ഉള്ള ഒരു ഗ്രാമത്തിന്റെ ഉള്ള് കാണാൻ ഉള്ള യാത്ര .. ജീപ്പിൽ ആണ് യാത്ര ..ഇടക്ക് മുരമ്പി കുശുമ്പോടെ ജീപ്പ് യാത്രനിർത്തി.. ഞാൻ വായനയും. ഞാൻ ട്രെയിനിൽ ആണ്..വാപിയിലേക്..എന്റെ ട്രെയിനും കുറെ നേരമായി നിർത്തി ഇട്ടിരികയാണ്.. ഇതേ വഴിയിൽ പോകേണ്ട ഇന്റർസിറ്റി അതിവേഗ ട്രെയിനിന് വഴികൊടുക്കാൻ ഇടകിട്ടിരിക്ക ആണ് .. നമ്മടെ ട്രെയിനിന് ചോദികാനും പറയാനും ആരും ഇല്ലല്ലോ.. വെറും പാസഞ്ചർ അല്ലെ ... ഞങ്ങടെ നാട് പുറമത്ര.. പാലക്കാടിന്റെ ഒരറ്റത്ത് മലപുറവുമായി ഒരു പുഴയുടെ കൊഞ്ചുന്ന ഒഴുക്കിൽ വിഭജനം ... 1980 നോടടുത്തുള്ള കാലത്തു ഞങ്ങൾക്ക് ഒരു നല്ല റോഡ് പോലുമില്ല.. വീതി നന്നായികുറഞ്ഞ പാമ്പുപോലെ വളയുന്ന പഞ്ചായത്ത് റോഡ് ആണ് ആകെ ഉള്ളത്..അതിനെ ചേർത്ത് ഉള്ള ഊടുവഴികളും.... നാട്ടിലെ പ്രധാന 'സിറ്റിയുടെ' പേര് അതിനും പഴയകാലത് ആലിഞ്ചോട്... പിന്നെ അതിനെ പച്ചപരിഷ്ക്കാരികൾ പരിഷ്‌കരിച്ചു മാറ്റി കേളപ്പൻ സിറ്റി എന്നാക്കി.....