ഒര് ട്രെയിൻ യാത്ര.
നാട്ടിലേക്കുള്ള യാത്രയിൽ ഏറ്റവും രസകരം എന്നത് ട്രെയിൻ ശരിക്കുള്ള സമയത്തിൽ ഓടുന്നതാണ്. ശരിക്കും സമയം പാലിച്ചാൽ നമുക്ക് ഭക്ഷണം കിട്ടാനും പ്രയാസം വരില്ല..
ട്രെയിനിന്റെ അച്ചടക്കം അതിലിരിക്കുന്ന ആളുകൾക്കും ഒരു പ്രത്യേക അച്ചടക്കം കൊണ്ടുവരും.
മുഖത്ത് നല്ല പ്രസാദവും...
ട്രെയിൻ വൈകിയാണ് ഓടുന്നത് എന്ന് വക്കുക.ട്രെയിനിൽ വെള്ളം ഉണ്ടാവില്ല, വൃത്തി ഉണ്ടാവില്ല,ആളുകൾ എല്ലാം അക്ഷമർ ആയി ഒന്നും പറയാതെ ശൂന്യതയിലേക് നോക്കി ഇരിക്കുന്നത് കാണാം...
എന്റെ നാട്ടിലെ യാത്രക്കുള്ള ട്രെയിൻ വൈകിയാണ് ഒടുന്നതെന്ന് രാവിലെ തന്നെ അറിഞ്ഞു.എങ്കിലും പനവേൽ സ്റ്റേഷനിൽ രാവിലേ തന്നെ പോയി ഇരുന്നു.
930 ന് വരേണ്ട ട്രെയിൻ എത്തിയത് 1230ന്...
ഞാൻ ആകെ തളർന്നിരുന്നു...
ഭക്ഷണം വാങ്ങി.
വായിൽ വക്കാൻ കൊള്ളില്ല.
ഒരു പ്രശനം വന്നാ പിന്നെ അന്ന് മുഴുവൻ പ്രശ്നങ്ങളുടെ കൂമ്പാരം ആയിരിക്കും.
ഞാൻ മനസ്സിൽ കുറിച്ചു.
പൊതുവെ ഞാൻ ഇങ്ങനെ ഉള്ള അന്ധവിശ്വാസങ്ങളെ പൂന്തുടരുന്നവൻ അല്ല.
പക്ഷെ അന്ന് അങ്ങനെ ആണ് തോന്നിയത്.
ട്രെയിനിൽ കയറുന്ന മുന്പേ തന്നെ ഒപ്പം ഉണ്ടായിരുന്ന nephew വിനോട് ചോദിച്ചു.
നമ്മളെ എല്ലാം പിന്തുടരുന്ന ഏറ്റവും വലിയ ദാർശനിക പ്രശ്നം എന്താണ്?
വികടഉത്തരം പറയാതെ അവൻ ചിരിച്ചു.
മൊബൈൽ ചാർജ് നിലനിർത്തുക എന്നത്.
ഞാൻ ജയിച്ചു.
അടുത്ത പ്രവചനം ഞാൻ ഉടനെ നടത്തി.
നമ്മടെ കംപാർട്മെന്റിൽ ചാർജ് ചെയ്യാൻ സൗകര്യം ഉണ്ടാവില്ല. ഞാൻ ഉറപ്പിച്ചു പറഞ്ഞു.
അവൻ വീണ്ടും ചിരിച്ചു.
ദര്ശനിക പ്രശ്നം ആണല്ലോ.. മാമനോട് തർക്കികണ്ട എന്ന് കരുതി കാണും.
സീറ്റിൽ അമർന്നിരുന്നു.ചുറ്റും നോക്കി. പറഞ്ഞത് ഫലിച്ചു. ചാർജ് ചെയ്യാൻ ആയി ഒരു സൗകര്യവും ഇല്ല.
ഞാൻ എന്റെ nephew വിനോട് പറഞ്ഞു.നോക്ക്, എന്റെ പ്രവചനം സത്യമായില്ലേ. .
അവൻ ദേഷ്യത്തോടെ ആണോ നോക്കിയത്?ഞാൻ കണ്ണ് പിൻവലിച്ചു...
കൊങ്കണ് വഴിയുള്ള തീവണ്ടി യാത്ര ഒരിക്കലും മതിയാവാത്ത അനുഭവമാണ്.കുത്തനെ ഉള്ള കുന്നുകൾ,നീർച്ചാലുകൾ,അരുവികൾ, പാറക്കെട്ടുകൾ ഇതിനെല്ലാം പുറമെ സൗമ്യമായ കാറ്റും....
സൈഡ് സീറ്റിലെ കമ്പിയിൽ മുഖം അമർത്തി മുന്നോട്ട് നോക്കി ഇരിക്കുക..എഞ്ചിൻ നമുക്ക് കണ്ടുകൊണ്ടിരികാം.
വണ്ടി ഒരു തേരട്ട പോലെ.....
ഇടക്കിടക്ക് വണ്ടി തുരങ്കങ്ങളിൽ കയറി ഇറങ്ങുമ്പോൾ ഉള്ള ചൂളം വിളികൾ.....
നമ്മൾ പകലിൽ ഇരുട്ട് വന്ന് നമ്മളെ പൊതിയുന്നത് അറിയാതെ അറിയും. ഇനി ഒരു പകൽ ഇല്ലേ അതോ ഈ കുന്നിടുക്കിൽ നമ്മൾ ലയിച്ചു ചേരുമോ എന്ന് തോന്നുമ്പോൾ ആയിരിക്കും വീണ്ടും പ്രകാശം കടന്ന് വരുന്നത്.തുരങ്കങ്ങളിൽ നിന്നും തുരങ്കങ്ങളിലേക്.....
ട്രെയിനിൽ കയറിയാൽ ഉടൻ തന്നെ ഞാൻ ആളുകളെ ഒന്ന് പഠിക്കും.
എല്ലാരും എവിടെ ആണ് ഇറങ്ങുന്നത്.?
വർത്തമാനം നന്നായി പറയുന്നവരാണോ?
നമുക്ക് ഒരു പണിതന്ന് പോകുന്ന ആരും ഇല്ലല്ലോ ?പുസ്തകങ്ങൾ വായിക്കുന്ന പേപ്പർ വായിക്കുന്ന ആരെങ്കിലും ഉണ്ടോ അങ്ങനെ അങ്ങനെ...
Whatsupന്റെ വരവോടെ എല്ലാരും മുഖം മൊബൈലിൽ പൂഴ്ത്തി ഇരിക്കുന്നതുകൊണ്ട് ട്രെയിൻ ചർച്ചകൾ ,കൂട്ടുകെട്ട് എന്നിവ ഇല്ലാതായി എന്നാണ് തോന്നിയിട്ടുള്ളത്....
എല്ലാരുടേം മുഖത്തിന് ആവശ്യം ഇല്ലാത്ത seriousness.. Whatspup ഉപയോഗിച്ചില്ലെങ്കിൽ ഇവരെ ഒക്കെ ട്രെയിനിൽ നിന്നും പുറത്താക്കുമോ..?
ഒരു പരിധിയിൽ കൂടി വൈകിയാൽ പിന്നെ ട്രെയിന്റെ അവസ്ഥ ആകെമുങ്ങിയാ കുളിരില്ല എന്നപോലെ ആണ്.
ഒന്ന് കൂകും,പിന്നെ രണ്ടു നിമിഷം ഇളകി ഓടും,വീണ്ടും കൂകും,എവിടെ എങ്കിലും തളർന്നുനിൽക്കും...പിന്നെ എപ്പോ പുറപ്പെടും എന്ന് പറയാൻ പറ്റില്ല..
ട്രെയിൻ ഒരു സ്റ്റേഷനിൽ പിടിച്ചിട്ടു.തലയിൽ തൊപ്പി വച്ച രണ്ട് മുസ്ലിം ചെറുപ്പക്കാർ ഇറങ്ങി. അവർ താഴെ ഒരു വിരിപ്പിട്ടു.നമാസ് ചെയ്യാൻ തുടങ്ങി. എന്റെ അടുത്തിരുന്ന സ്ത്രീ ഈർഷ്യത്തോടെ പറഞ്ഞു,കണ്ടോ ഇവർ എവിടെയും ഇങ്ങനെ ആണ്..
ഞാൻ ചോദിച്ചു.അതിലെന്താണ് തെറ്റ്...
അവർക്ക് കൂടുതൽ ഈർഷ്യ വന്നു..അവർ എവിടെ ആയാലും ഇതൊക്കെ ചെയ്യും.നമ്മൾ ഒന്നും....
ഞാൻ ചോദിച്ചു, നമ്മൾ യാത്രയിൽ അമ്പലം കണ്ടാൽ തൊഴുത് തലയിൽ കൈ വക്കില്ലേ? പിന്നെ ലോക്കൽ ട്രെയിൻ virar സ്റ്റേഷനിൽ തുടങ്ങുമ്പോ ഗണപതി ബപ്പ മോറിയ എന്ന് എല്ലാരും കൂടെ പറയുന്നത് കേട്ടിട്ടില്ലേ...
അത് നമ്മൾ ചെയ്യുമ്പോ ഇഷ്യു ആയി തോന്നാറുണ്ടോ ...?
എന്നെ അവർ രൂക്ഷമായി നോക്കി..ഞാൻ എൻറെ കണ്ണ് പറിച്ചെടുത്തു.പ്രവാചകൻ കാണിച്ച വഴി ഈ പ്രാർത്ഥനയോടെ നിങ്ങളെ തേടി എത്തട്ടെ...
എല്ലാ ദൈവവും മനുഷ്യനെ നന്നാക്കാൻ വേണ്ടി ആണെന്ന അറിവ് അല്ലാഹു നിങ്ങളിൽ ചൊരിയട്ടെ.....
കൊങ്കൻ കാറ്റിന് നവംബറിൽ ആർദ്രതയില്ല.നമ്മെ പൊതിഞ്ഞാൽ അത് നമ്മടെ ചർമ്മത്തെ വിണ്ടുനീറ്റും... ചുണ്ട് കീറും. ..
ഭക്ഷണം കഴിഞ്ഞു.വായിൽ വക്കാൻ കൊള്ളില്ല .പകുതിയിൽ നിർത്തി.പിന്നെ ബാഗിൽ നിന്നും പുസ്തകങ്ങൾ എടുത്തു.വായന തുടങ്ങി.ഒപ്പം ഉള്ളവർ എല്ലാം ഭക്ഷണം കഴിഞ്ഞപ്പോ ഉറങ്ങാൻ കിടന്നു.
ട്രെയിനിന് ഒരു താളമുണ്ട്.ലയവും. നമ്മൾക് ഇറങ്ങേണ്ട സ്റ്റേഷൻ എത്താറാവുന്നവരെ ഒന്നും നമ്മുടെ കയ്യിൽ അല്ല എന്ന് മനസ്സുകൊണ്ട് പറഞ്ഞു സമ്മദിച്ചാൽ മതി.പിന്നെ ട്രെയിനിന്റെ താളവും ലയവും നമുക്ക് സംഗീതമാവും.ഉറക്കം താനെ വരും.
കിടന്നാലും ഇരുന്നാലും....
സമയം കുറെ പോയി.ട്രയിൻ കിതപ്പ് തുടർന്നു.
എന്റെ ദാർശനികപ്രശ്നം എന്നെ ഉണർത്തി.മൊബൈൽ ചാർജ് കുറഞ്ഞു.എന്റെ nephew വിനോട് പറഞ്ഞു.
ഡാ, ഞാൻ അടുത്ത കംപാർട്മെന്റിൽ പോയി നോക്കട്ടെ....
അടുത്ത കംപാർട്മെന്റ് തേടി ഞാൻ ആടി ആടി നടന്നു.കൊങ്കണ് വണ്ടിയിൽ നടക്കാൻ പാടാണ്.ചിലപ്പോ നന്നായി കുലുങ്ങും.ആളുകൾ പുറത്തേക്ക് വീണുപോയ ചരിത്രവും ഉണ്ട്.
അടുത്ത ബോഗിയിൽ എത്തിയപ്പോ ഞാൻ വീണ്ടും എന്റെ ഭാഗ്യദോഷത്തിൽ കൂടുതൽ വിശ്വാസി ആയി.
എന്റെ ബോഗിയിൽ ഇല്ലാത്ത ചാർജ് ചെയ്യാൻ ഉള്ള അവസ്ഥ അവിടെ ഉണ്ട്.
ഓരോരുത്തരും മൊബൈൽ അവരവരുടെ സീറ്റിനടുത്തുള്ള ചാര്ജറിൽ വച്ചിരിക്കുന്നു.. മൂന്ന് നാല് coupe പോയിക്കാണും. ചാർജർ സ്വിച്ച് ബോർഡ് ഒഴിഞ്ഞു കിടക്കുന്നു..
ഞാൻ അവിടെ ഇരുന്ന ആളുകളെ നോക്കി.
നാട്ടിലെ ഒരു ചായക്കടയിൽ ഇരിക്കുന്ന പോലെ നാലഞ്ച് വയസ്സന്മാർ മുണ്ടും മടക്കി കുത്തി ഇരിക്കുന്നു.എല്ലാരും എന്തോ ഐഡി കാർഡ് കഴുത്തിൽ തൂക്കി ഇരിക്കുന്നു.
എന്റെ നാട്ടിലെ കർഷക തൊഴിലാളികളെ ഞാൻ ഓർത്തു.
അവർ എങ്ങനെ ഇവിടെ എത്തി?
ഞാന് എന്റെ മൊബൈൽ ചാർജ് ചെയ്യട്ടെ ?
അതിനെന്താ ..?
അവർ എനിക്കിരിക്കാൻ ഉള്ള സ്ഥലം തന്നു.ഞാൻ നന്ദിയോടെ അവരോടു ചോദിച്ചു..
നിങ്ങൾ ആരാ ?എവിടന്നാ?
ഞങ്ങൾ കോഴിക്കോട് അടുത്തുള്ളവരാ .
മുക്കത്തെ ആൾക്കാർ ആണ്.താജ്മഹൽ കണ്ട് വരുന്ന വഴിയാണ്...ഡൽഹിയിൽ ഇനി ഞങ്ങൾ കാണാത്ത സ്ഥലങ്ങൾ ഇല്ല..എല്ലാം കണ്ടു..
എനിക് നല്ല രസം തോന്നി.നിങ്ങൾ എങ്ങനെ ഡൽഹിയിൽ പോയി?
ഞങ്ങടെ പഞ്ചായത്ത് വക ഞങ്ങൾ യാത്ര ചെയ്തതാണ്.
ഡൽഹി മുഴുവൻ കണ്ടു..
അതെങ്ങനെ ?പഞ്ചായത്ത് ഇതിനെല്ലാം എങ്ങനെ ഫണ്ട് കണ്ടെത്തും?
അവരുടെ ഇടയിൽ ചെറുപ്പക്കാരൻ ആയ ഒരാൾ വന്നിരുന്നു.അവരുടെ യാത്രയുടെ കോ-ordinator ആണ്. നാട്ടിൽ പെയിന്റ് പണി ആണ്.
ഇവർ എല്ലാരും സീനിയർ സിറ്റിസിൻ ആണ്.
ഞങ്ങടെ പഞ്ചായത്ത് പ്രസിഡൻറ് വിനോദ് ഒരു ഒന്നൊന്നര ആളാണ്.അദ്ദേഹം ഇങ്ങനെ ഉള്ള കാര്യത്തിന് ഉള്ള ഫണ്ട് പണകാരിൽ നിന്നും കണ്ടെത്തും.ഇപ്പോ തന്നെ 10 ലക്ഷം ഫണ്ട് പിരിച്ച് ആണ് ഇത് ചെയ്യുന്നത്
ആകെ 25 ഓളം ആളുകൾ ഡൽഹി പോയി....
ഞങ്ങളെ ട്രെയിനിൽ കയറ്റിയത് ആരെന്നോ..
കാഞ്ചനമാല.
വറ്റാത്ത സ്നേഹത്തിന്റെ പ്രതീകം.
താജ് മഹലിന്റെ മുൻപിൽ നിക്കുമ്പോ ഞങ്ങൾ കാഞ്ചനമാലയെ ഓർത്തു.
ആ സിനിമ നിങ്ങൾ കണ്ടതാണോ..,.
ഞാൻ ചോദിച്ചു.
അതേ
സിനിമ കൊള്ളാം
പക്ഷെ കാഞ്ചനമാലയുടെ ജീവിതത്തിന്റെ പകുതിപോലും അതിൽ കാട്ടിയില്ല....
അതെങ്ങനെ കാണിക്കും.നിങ്ങൾ മുക്കത്തെ ആൾക്കാർ കണ്ട ജീവിതം മുഴവൻ കാണിക്കാൻ ഒരു സിനിമ മതിയാവില്ല.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വക കഴിഞ്ഞ കൊല്ലം ഞങ്ങൾ കോഴിക്കോട് കണ്ടു
അപ്പൊ കുലുക്കി സർബത് കഴിച്ചോ..
എനികറിവുള്ള കോഴിക്കോട്....
കഴിച്ചു.
കോഴിക്കോട്ടെ പാലത്തിന്റെ അടിയിൽ ഉള്ള കടയിൽ നിന്നും.
നിങ്ങളും പോകുമ്പോ അവിടെ നിന്ന് കഴിച്ചാൽ മതി.
മുക്കത്തെ ഇരുവഞ്ഞി പുഴ അന്ന് രാത്രി കുറച്ചു കരച്ചിൽ കുറച്ചെങ്കി ,റഹ്‌മാനായ തമ്പുരാനെ ,മൊയ്തീനും കാഞ്ചനമാലയും ഒന്നായേനെ...
അവരെല്ലാം കുത്തി ഒഴുകുകയാണ്.
ഇരുവഞ്ഞി പുഴ അവർക്കു ഒരു മകനോ മകളോ ആണോ എന്ന് പോലും എനിക് തോന്നി.
മരക്കാർ എന്ന 74 കാരൻ ആണ് അതിൽ ഏറ്റവും കൂടുതൽ പറഞ്ഞുവാഴ്ത്തുന്നത്.അദ്ദേഹത്തിന് ചെറുപ്പക്കാലത് ബേക്കറി കട ആയിരുന്നു.ഒപ്പം ഉള്ളവർ മിക്കവാറും ആളുകൾ കൂലിപ്പണി ആയിരുന്നു.
ആ പുഴ കാണാൻ എന്ത് ചന്താണെന്നോ..ആ പുഴ കാണാൻ വരുന്ന മൊഞ്ചത്തികളെയും മൊഞ്ചന്മാരെയും ഞങ്ങൾ നോക്കിയാൽ അറിയാം.അവരുടെ ഉദ്ദേശം..
അതെല്ലാം പഴയ കഥ
ഇന്നിപ്പോ എല്ലാം whatsup അല്ലെ....
ഞങ്ങടെ വിനോദ് ഇപ്രാവശ്യം ജയിച്ചത് ലീഗിന്റെ കുത്തകയിൽ നിന്നാണ്.
മരക്കാർ സായ്വ് പറഞ്ഞു.ഞാനും ലീഗ് ആയിരുന്നു. ഇപ്പോ വിനോദിന്റെ പാർട്ടിയാ...
അപ്പൊ നിങ്ങടെ വിനോദ് സാറിനെ എനിക്കൊന്നു കാണാമോ.....
അതല്ലേ പുകില്... തിരികെ വരുമ്പോ ഞങ്ങടെ ഒപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീ സ്റ്റേഷനിൽ എത്തിയില്ല.
വിനോദും വേറൊരാളും അവരെ കണ്ടെത്തി വിമാനത്തിൽ നാട്ടിലെത്തി...
ഞാൻ സമയം മറന്ന കാരണം വിമാനത്തിൽ യാത്ര ചെയ്യാറായി എന്ന് ടീവിയിൽ പറഞ്ഞത്രേ .......
ഞാൻ ചോദിച്ചു,നിങ്ങളിൽ ഏത് മതത്തിൽ പെട്ടവരെ ആണ് കൊണ്ടുപോയത്..?
നിങ്ങൾ കോഴിക്കോടിനെ അറിയില്ല അല്ലെ..അവിടെ മതം ഇല്ല ..ജാതിയും.
എല്ലാരും ഒരേ മതക്കാർ തന്നെ..
അള്ളാഹുവെ...
നീ എന്റെ വായിൽ എന്തിനീ ചോദ്യം എറിഞ്ഞു..
പ്രവാചകന്റെ വിശ്വാസം ഇവരെ ഒന്നാക്കുക ആണല്ലോ ചെയ്തത്..
ഞാൻ അവരെ വെറുതേ അറിവിന്റെ ചോദ്യങ്ങൾ ചോദിച് പിരിക്കാൻ ശ്രമിക്കുകയും...
ഞാൻ തിരികെ പോന്നു
കാഞ്ചനമാലയെ ഞാൻ കാണാതെ കണ്ടു
മതനിരപേക്ഷയിൽ ഞാൻ അലിഞ്ഞു
കുലുക്കി സർബത്തിന്റെ താളം അപ്പൊ ഇരുവഞിപ്പുഴയുടെ താളമായി.....
മനസ്സിൽ പഞ്ചായത്ത് പ്രസിഡന്റ് വിനോദിനെ ഞാൻ കാണാതെ കാണുന്നുണ്ടായിരുന്നു....

Comments
Post a Comment