Posts

Showing posts from December, 2017

Sevens football team

Image
നാട്ടിലെല്ലാം സെവൻസ് ഫുട്ബോൾ ലഹരി ... അപ്പൊ ഞങ്ങൾ മാത്രം അതില്ലാതെ നടന്നാ  ആർക്കാ  അതിന്റെ  ചേതം ? മോശം ? ഞങ്ങക്കന്നെ .... അപ്പൊ അങ്ങിനെ പോയ പറ്റില്ല . ഒന്ന്  ശ്രമിക്കാം .... ആശാനെന്ന കുമാരൻ ,മണ്ണാം പണികഴിഞ്ഞെത്തി അധ്യക്ഷനായി .. അന്നത്തെ ചീട്ടുകളി ഗംഭീരം . പാറപുറത്തെ  ഇളം  ചൂടിൽ ,തെളിവേറിയ ആകാശത്തിന് കീഴെ ഞങ്ങൾ ആശയം വച്ചു ... ഞങ്ങളിൽ കാരണവനായ കുമാരനാശാൻ എന്നത്തേയും പോലെ പിന്താങ്ങി ഇളകി ചിരിച്ചു ആകാശം നക്ഷത്രങ്ങളെ ഇളക്കി വിട്ടു . രാവില് , കാറ്റിൽ മരങ്ങളുടെ നൃത്തം ... മരനൃത്തം കുട്ടികൾക്കായി സ്വപ്നലോകം നൽകാൻ .... ഞങ്ങളുടെ സ്വപ്നം , ഞങ്ങളിൽ കാരണവനായ ആശാൻ ഞങ്ങളുടെ ഇളം തെറ്റുകളെ തള്ളാതെ  ചിരിച്ചാൽ ഞങ്ങൾക്ക് ധൈര്യമായി .. എന്നത്തേയും പോലെ ഞങ്ങളിലെ out of the box ചിന്തകൻ അനി ആണ് .. അവനും ഒരു അനിൽ കുമാർ ,ഹരി,ഉണ്ണിക്കുട്ടൻ . ഞങ്ങൾ എപ്പോഴും ഒപ്പം നടക്കും .തോരാതെ പറയും,എന്തു പറഞ്ഞാലും അനി  വലിയ ശബ്ദത്തിൽ ചിരിക്കും . തല ,കൈയ്യ്  എല്ലാമിളക്കി ,ചിരിച്ചു സുന്ദരാനാവും ... ഒടുക്കത്തെ  ശുഭാപ്തി  വിശ്വാസകാരനാണ് ഡാ ,നമുക്കും വേണം...